താരാ ദേവി

താരാ ദേവി:- Ayem Aum Hreem Kreem Hoom Phat


   


കാളിഭഗവതിയുടെ നീലവർണ്ണം കരണം ദേവി താരാ എന്നും അറിയപ്പെടുന്നു, താരാ എന്ന നാമത്തിന്റെ രഹസ്യം സദാ മോക്ഷദായിനിയായി തരണം ചെയ്യിപ്പിക്കുന്നവൾ അതു കൊണ്ട് താരാ എന്ന പേർ , അനായസമായ വാക്ശക്തി കൊട്ടുക്കുന്നതിന് സമർത്ഥ  യായവൾ എന്നതുകൊണ്ട് ഈ ദേവിയെ നീലസരസ്വതി എന്നും പറയുന്നു,  ഭയങ്കര വിപത്തുകളിൽ നിന്നും ഭക്തന്മാരെ രക്ഷിക്കുന്നതുകൊണ്ട് ഉഗ്രതാരാ എന്നും അറിയപ്പെടുന്നു. ഹയഗ്രീവനെ വധം ചെയ്യുന്നതിനാലാണ് നീലവിഗ്രഹം സ്വീകരിച്ചത്. ശത്രുനാശം, വാക് ശക്തി,പ്രപ്തി, ഭോഗമോക്ഷ് പ്രാപ്തി, ഇവയെല്ലാം താര അഥവാ ഉഗ്രതാരാ സാധനയിൽക്കൂടി ലഭിക്കുന്നു. രാത്രി ദേവീ സ്വരൂപയായ ശക്തിതാരാ മഹാവിദ്യകളിൽ അദ്ഭുതപ്രഭാവത്തോട കൂടിയവളും, സിദ്ധികൾക്ക് അധിഷ്ഠാത്രിയായ ദേവിയാണ്.

               താരാദേവിക്ക് മൂന്നു രൂപങ്ങൾ ഉണ്ട് , താരാ, ഏകജട, നീലസരസ്വതി, മൂന്ന് രൂപങ്ങളുടെയും രഹസ്യം, കാര്യശക്തി, ധ്യാനം, ഇവ ഭിന്നമാണെങ്കിലും ശക്തി സമാനവും ഏകവും ആണ്.  ഈ ദേവിയുടെ ഉപാസനകൊണ്ട് സാധാരണ വ്യക്തിക്ക് പോലും. ബൃഹസ്പതിയെപ്പോലെ വിദ്വനായിമാറുന്നു.

         ഭാരതത്തിൽ സർവ്വപ്രഥമായി വസിഷ്ഠ മഹർഷിയാണ് താരായുടെ ആരാധന അതുകൊണ്ട് തന്നെ വസിഷ്ഠാരാധിത എന്നും ദേവിക്ക് പേരുണ്ട്.  ചൈന, തിബറ്റ്, ലഡാക്, എന്നി പ്രദേശങ്ങളിൽ താരോപാസന പ്രചാരത്തിൽ ഉണ്ടായിരുന്നു,

         താരാരാത്രിയിൽ താരയുടെ ഉപാസനക്ക് പ്രത്യേക മഹത്വമുണ്ട്. ചൈത്ര ശുക്ല നവമീ രാത്രിയെയാണ് താരാരാത്രി എന്നു പറയുന്നത്....

Comments

Popular Posts