അഘോരി




അഘോരികളുടെ മാനസികശക്തി അപാരമാണു. മന്ത്ര തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങളെ ആവാഹിച്ച്‌ അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും. ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ സ്രഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ടു.മനുഷ്യനെ മഞ്ഞുപോലെ തണുപ്പിച്ചുകൊല്ലുവാനും അഗ്നിയെ വ്യാപിപ്പിക്കുവാനും കഴിവുള്ള അഘോരികളുമുണ്ടു. അരിയുന്നതീയിൽക്കൂടി നടക്കുക.ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക.ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ ചെറു വിദ്യകൾ മിക്കവർക്കും അറിയാം.ഘടികാരം സ്തംഭിപ്പിക്കുക വസ്ത്രം തനിയെ കീറുക..അതു കത്തിക്കുക.ഒരാളുടെ ധമനികൾപൊട്ടിച്ച്‌ രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളുടെ ഫലമാണു.ഇഛാശക്തിയും.ക്രിയാശക്തിയും യോജിക്കുമ്പോൾ ഇതൊക്കെസാധ്യമാണെന്നു അഘോരികൾ സമർത്ഥിക്കുന്നു.നിഗൂഡശക്തികളെക്കുറിച്ചുള്ള ഇവരുടെ വിജ്ഞാനം അപാരമാണു.50 വർഷം മുൻപുനടന്ന ഇന്ത്യ ചൈന യുദ്ധത്തിൽ.യോഗസിദ്ധിനേടിയ സംന്യാസിമാർക്കൊപ്പം അഘോരികളും ചൈനക്കാരെ തുരത്തുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്‌. ഇവരുടെ താവളങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആക്രമണമുണ്ടായപ്പോഴാണു ഇവർ പ്രതികരിച്ചത്‌.അല്ലാതെ ഭാരതത്തെ വിദേശാക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള ചുമതലയൊന്നും ഏറ്റെടുത്തില്ല. ഏറ്റെടുക്കുകയുമില്ല.അതൊക്കെ ഓരൊ നിയോഗമാണു. അതുപോലെ നടക്കും. പരകായപ്രവേശം അറിയുന്നവർ അഘോരികളിലുണ്ട്‌. ആത്മാക്കളോടു സംസാരിക്കുവാനും ഇവർക്കു സാധിക്കും.കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നതിൽ അപാരമായ പ്രാവിണ്യം നേടിയവരാണു അഘോരികൾ.

ശക്തിയുടെ ഉറവിടം ബോധമാണു .ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി.സ്പന്ദനം നിലച്ചാൽ ശക്തിയില്ലാതാകുന്നു.വികാരരൂപമായ മനസ്സ്‌ ഏകാഗ്രമാകുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനീ ഉയരും.മനസ്സ്‌ സത്യബോധത്താൽ ഏകാഗ്രമാകുമ്പോൾ ശരീരത്തിനുള്ളിൽ വ്യാപിക്കുന്ന പ്രാണപ്രസരണമാണു കുണ്ഡലിനീശക്തി.കുണ്ഡലിനീ ഉണർന്നാൽ അപാരമായ സിദ്ധികളിലേക്കു കടക്കാം. ഏകാഗ്രത കടുത്തതാകുമ്പോൾ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച്‌ പ്രാണൻ മധ്യനാഡിയായ സുഷ്മനയിലേക്കു പ്രവേശിക്കുന്നു. ഈ ശക്തി സഹസ്രാരപത്മത്തിലെത്തുമ്പോൾ സാധകൻ സാധനസിദ്ധിയുടെ ഉത്തുംഗശ്രംഗത്തിൽ വിരാജിക്കുന്നു.

പ്രാണസാക്ഷാൽക്കാരമാണു കുണ്ഡലിനീ യോഗം.സാധകനു സ്വന്തം ശരീരത്തിൽതന്നെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രപഞ്ചശക്തിയാണു കുണ്ഡലിനീ. പരമശിവൻ പാർവ്വതീദേവിക്കു ഉപദേശിച്ചുകൊടുത്തതാണു കുണ്ഡലിനീയോഗവിദ്യ. കുണ്ഡലാക്രതിയിൽ കിടക്കുന്ന ശക്തി മൂലാധാരത്തിൽനിന്ന് സഹസ്രാരപത്മത്തിലെത്തുമ്പോൾ ആയിരം തരംഗങ്ങൾ അനന്തൻ എന്നസർപ്പത്തെപ്പോലെ അനന്തതയുടെ സ്വരൂപമായി ഫണംവിടർത്തിയാടുന്നു.അതിന്റ്‌ മധ്യം ശയ്യമാക്കി പരമാത്മായ വിഷ്ണുരൂപം വിരാജിക്കുന്നു. മദ്യം ഭാംഗ്‌ കഞ്ചാവ്‌ തുടങ്ങിയലഹരിവസ്തുക്കളും മാംസഭക്ഷണവും അഘോരിമാർഗ്ഗത്തിൽ അനുവദനീയമാണു.വീര്യം കുറഞ്ഞ പോഷകമൂല്യമുള്ള സോമരസവും ഇവർക്കു പഥ്യമാണു. പക്ഷേ എല്ലാം നിയന്ത്രിതമാണു.രക്തപാനവും ചിലപൂജാവസരങ്ങളിൽ ഇവർ ആസ്വദിക്കുന്നു. മ്രഗബലിയും ചില അവസരങ്ങളിൽ പതിവുണ്ട്‌.നിബിഡവനങ്ങളിലാണു താവളമെങ്കിൽ ഇതിനുസൗകര്യങ്ങളുണ്ട്‌.ഡീപ്‌ ഹിമാലയത്തിലെ മഞ്ഞുഭൂമിയിലാണെങ്കിൽ വനത്തിലേക്കിറങ്ങേണ്ടിവരും. സൂര്യന്റെ ഊർജ്ജവും ശുദ്ധജലവുംകൊണ്ട്‌ എത്രനാൾ വേണമെങ്കിലും ഇവർക്കു കഴിയാനാവും.അഘോരികൾ രാത്രി ഉറങ്ങാറില്ല.മന്ത്രജപമാണു ഈ സമയത്തെ മുഖ്യജോലി.സന്ധ്യാവന്ദനം 5നേരത്തും ക്രത്യമായി ചെയ്യും.സൂര്യാരാധന വളരെ ക്രത്യതയോടെ അനുഷ്ഠിക്കും. തന്ത്രസാരത്തിലെ വിധിപ്രകാരം ഷഡാഗധ്യാനം ചെയ്ത്‌ ഇടതുകയ്യിൽ ജലമെടുത്ത്‌ വലതുകൈകൊണ്ടു അടച്ചുപിടിക്കുന്നു.പിന്നെ .ഹം യം രം ലം വം എന്നീ ബീജാക്ഷരങ്ങളുടെ മന്ത്രം ജപിക്കുന്നു.അതിനുശേഷം ആ ജലം മന്ത്രോച്ചാരണത്തിനിടയിൽ 7 പ്രാവശ്യം തലയിൽ തളിക്കുന്നു.ശേഷിച്ച ജലംകൊണ്ടു ആദിത്യനെ ധ്യാനിക്കുന്നു.പ്രഭാതവന്ദനം കഴിഞ്ഞാൽപിന്നെ ഉച്ചവരെ കിടന്നുറങ്ങും.ആർഷഭാരതഗ്രന്ത്ങ്ങളും നവീനശാസ്ത്രഗ്രന്തങ്ങളും നിത്യവായനയിൽപ്പെടുന്നു.കടുത്ത മഞ്ഞുകാലത്തു ഹിമസാമ്രാജ്യത്തിലൂടെ സഞ്ചരിച്ച്‌ മംഗോളിയവരെ ചെന്നെത്താറുണ്ട്‌. കുറെക്കാലം അവിടെതങ്ങും. മധ്യറ്റിബറ്റിലെ മൊണാസിട്രികളിലും ഗുഹകളിലും ഇവർ താമസിക്കാറുണ്ട്‌.തിബറ്റൻ ലാമമാരുമായി അഘോരികൾക്ക്‌ നല്ല ബന്ധമുണ്ട്‌.അഘോരികളിൽനിന്നാണു ലാമമാർ പ്രക്രതിശക്തിയെ വെല്ലുന്ന സിദ്ധികൾ കൈവരിച്ചത്‌. അരുണാചലിലേയും ബർമ്മയിലേയും വനാന്തരങ്ങളിലും ഇവർക്കു താവളങ്ങളുണ്ട്‌. പാസ്പോർട്ടും വിസയുമൊന്നും ഇവർക്കാവശ്യമില്ല.അഘോരികളെ ഒരാളും തടയില്ല.തടഞ്ഞാൽ കളി കാര്യമാകും.കുറച്ചു വർഷം മുൻപ്‌ കാശിയിലുണ്ടായ ഒരു സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കേന്ദ്രസുരക്ഷാഭടന്മാരായിരുന്നു അന്നു വിശ്വനാധക്ഷേത്രത്തിലേക്കുള്ള പ്രവേശനമാർഗ്ഗത്തിലെ സെക്യുരിറ്റി ഉദ്യോഗസ്തന്മാർ.ഭക്തജനങ്ങളുടെ കൈവശമുള്ള താക്കോൽക്കൂട്ടം ചീർപ്പ്‌ തുടങ്ങി പേനവരെ അന്ന് അവർ അനുവദിച്ചിരുന്നില്ല.പെരുമാറ്റവും മോശമായിരുന്നു.ത്രിശൂലങ്ങളും മറ്റും കയ്യിലേന്തിവന്ന ഒരുകൂട്ടം അഘോരികളോടു സഭ്യമല്ലാത്തരീതിയിൽ സെക്യുരിറ്റിക്കാർ പെരുമാറിയപ്പോൾ അഘോരികൾ പ്രതികരിച്ചു.ഉന്തും തള്ളും വരെയുണ്ടായി.ഉടനെ അവരുടെ ഗുരു എന്തോജപിച്ച്‌ കൈകൊണ്ടു വായുവിൽ വീശിയപ്പോൾ സെക്യുരിറ്റിക്കാർ നിശ്ചലരായി നിന്നുപോയി.!!അഘോരികൾ ഉള്ളിലേക്കു പോവുകയും ചെയ്തു.പൂജാരി പണ്ഡിറ്റുമാർ വന്ന് മാപ്പുപറഞ്ഞശേഷമാണു അവരെ സ്വതന്ത്രരാക്കിയത്‌.
ഈ മായാപ്രപഞ്ചത്തിന്റെ നശ്വരത മനസ്സിലാക്കി ചിലവിജ്ഞാനികൾ.പ്രകൃതി യോടിണങ്ങി ജീവിക്കുന്നതാണുത്തമമെന്ന് തീർച്ചയാക്കിയതിന്റെ ഫലമായാണു അഘോരിമാർഗ്ഗം രൂപപ്പെട്ടത്‌.

ജനിച്ചദിവസം മുതൽ തുടങ്ങുന്ന ദുരിതം മരണംവരെയും മനുഷ്യനെ പിന്തുടരുന്നു.സുഖദുഖ സമ്മിശ്രമാണു ജീവിതമെന്നുപറയാമെങ്കിലും സുഖം വളരെക്കുറവുതന്നെയാണു.സ്വന്തം സന്താനപരമ്പരയെ ഓർത്താണു ദുഖത്തിലേറെയും.ക്ഷണികമായ ഈ ജീവിതനാടകത്തിൽ മനസ്സിന്റെ പിരിമുറുക്കം ഒഴിവാക്കാൻ പറ്റുന്ന ഒരുമനുഷ്യനെ കാണാൻ പറ്റുമോ ?, വിവാഹം സന്താനങ്ങൾ ജോലി സാമ്പത്തീകം ജരാനര തുടങ്ങിയ മഹാചുഴിയിൽക്കിടന്നു നട്ടം തിരിയുകയാണു മനുഷ്യർ.ഇതൊന്നുമില്ലാത്ത ഒരുലോകമാണു അഘോരികൾ വിഭാവന ചെയ്യുന്നത്‌.ജീവിച്ചിരിക്കുന്ന സമയംവരെ ആനന്ദിക്കുക.ആനന്ദംകൊണ്ടുമാത്രമേ മറ്റൊരു ശ്രേഷ്ഠലോകത്ത്‌ എത്തിച്ചേരാൻ കഴിയൂ.ആദിമ മനുഷ്യൻ വനാന്തരങ്ങളിൽ പ്രക്രതിയെ സ്നേഹിച്ചുജീവിച്ചു.പ്രക്രതി അവനാവശ്യമുള്ളതൊക്കെ കൊടുത്തുയാതൊരുവിധ ടെൻഷനുമില്ലാതെ ജീവിച്ച്‌ സന്തോഷത്തോടെ അവർ ഈലോകത്തോട്‌ യാത്രപറഞ്ഞു.ഈ പ്രക്രതി ശക്തിദായിനിയാണു. പ്രക്രതിക്കു അതിന്റേതായ നിർണ്ണയങ്ങളും പദ്ധതികളുമുണ്ട്‌. എന്നാലും മനുഷ്യനു ഒരുപരുധിവരെ അതിനെ മടികടക്കാനാവും.ഈ പ്രക്രതിയിൽ നിന്നുവന്നതാണു മനുഷ്യന്റെ സൂഷ്മശരീരം.അതിനെ വരുതിയിൽ നിർത്താൻ പ്രക്രതിതന്നെ നമ്മുക്ക്‌ വഴികൾ കാണിച്ചുതരും. ഭാരതത്തിലെ മറ്റു സംന്യാസി സമ്പ്രദായങ്ങളിലും ജീവിതത്തോടുള്ള വിരക്തി തന്നെയാണു പ്രതിഫലിക്കുന്നത്‌. പക്ഷേ..ബ്രഹ്മചര്യം അനുഷ്ഠിച്ചു ജീവിക്കുന്ന അവർക്ക്‌ എന്തു ആനന്ദമാണു ജീവിതത്തിലുള്ളത്‌.? ,ഇനിയൊരു ജന്മമെടുക്കാതെ ബ്രഹ്മത്തിൽ ലയിക്കാണമെന്നാണെങ്കിൽ ലഭിച്ചമനുഷ്യജന്മത്തിൽ അതുസാധിച്ചെടുക്കാവുന്ന സംന്യാസിമാർ എത്രയൊ ചെറിയൊരു ശതമാനം മാത്രമേയുള്ളൂ.നല്ലൊരു ശതമാനം സംന്യാസിമാരും പണത്തിന്റെ ധാരാളിത്തത്തിൽ മുങ്ങി ബ്രഹ്മചര്യം ഒരു മറയാക്കികൊണ്ട്‌ ലൈംഗിക വൈക്രതങ്ങളിലേർപ്പെടുന്നവാരാണു.ഇതിൽപ്പരം കൊടിയ മഹാപാപം വേറെയേതുണ്ട്‌.?,എന്നാൽ അഘോരികൾക്ക്‌ ഈരീതിയില്ല. അവർ അന്യ സ്ത്രീകള ശ്രദ്ധിക്കാറെയില്ല...

ബ്രഹ്മവാദം കാലവാദം നിയുക്തവാദം ശക്തിവാദം തുടങ്ങിയ പുരാണ തന്ത്ര -മന്ത്രവാദങ്ങൾ അഘോരമാർഗ്ഗത്തിന്റെ അടിസ്ഥാനതത്വങ്ങളിൽ പെട്ടതാണു.അഘോരം ശിവന്റെ പഞ്ചമുഖങ്ങളിൽ തെക്കോട്ടു തിരിഞ്ഞിരിക്കുന്ന മുഖത്തിന്റെ പേരാണു.ഈശാനം തത്പുരുഷം വാമദേവം സദ്യോജാതം എന്നിവയാണു മറ്റുമുഖങ്ങൾ ഘോരം രുദ്രനാണു.അഘോരം ശിവനും.രണ്ടും അഗ്നിയുടെ രൂപങ്ങളാണു.അഗ്നിയിൽ നിന്നാണു പ്രപഞ്ചം ഉൽഭവിച്ചത്‌.അഘോരി എന്നാൽ ശൈവന്മാരിൽ ഒരിനം എന്നർത്ഥം.പേരുകൊണ്ടുതന്നെ അഘോരികൾ ശിവചൈതന്യം ഉൾക്കൊള്ളുന്നവരാണെന്നു മനസ്സിലാക്കാം. പ്രക്രതി ശക്തിയെ അറിയുക പിന്നെ.മന്ത്ര -തന്ത്രങ്ങളിൽക്കൂടി ആശക്തിയെ വരുതിയിലാക്കാൻ പഠിക്കുക.ശക്തിയാണു സ്രഷ്ഠിയുടെ കാരണം.ഓം...ക്ലിം..ക്ലിം..സിദ്ദി..നമ:.രുദ്ര...രുദ്രസ്ഥാപയ എന്നുതുടങ്ങുന്ന അടിസ്ഥാന മന്ത്രജപത്തിൽക്കൂടി അഗ്നിയെ വരുതിയിലാക്കുന്ന അഘോരികൾ വിവിധമന്ത്രോപാസനയിൽക്കൂടി സിദ്ദി -സാധനയുടെ പരമോന്നതിയിലെത്തുന്നു." ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര .ഘോര ഘോര തര താനൂരൂപ ..എന്നുതുടങ്ങുന്ന അഘോരമന്ത്രം 51 അക്ഷരങ്ങൾ ഉൾക്കൊള്ളുന്നതാണു.ഓരൊ അക്ഷരവും 51 ലക്ഷംവീതം ജപിച്ചാൽ മാത്രമേ മന്ത്ര സിദ്ധികൈവരുകയുള്ളൂ. ഹ്രീം എന്ന ബീജമന്ത്രംകൊണ്ട്‌ പാർവ്വതിദേവിയെ ഉപാസിക്കുന്നവരാണു അഘോരികൾ.ജഗത്തിന്റെ ഉൽപ്പത്തിക്ക്‌ കാരണമെന്നു മന്ത്രശാസ്ത്രം സർത്ഥിക്കുന്ന ഈ മന്ത്രത്തിലെ ദേവത പാർവ്വതിയും ദക്ഷിണാമൂർത്തിസങ്കൽപത്തിലെ ശ്രീ പരമേശ്വരനുമാണു. ഹ കാരം രാ കാരം ഈ കാരം ഇവമൂന്നും ചേർന്നാണു ഹ്രീംകാരമെന്ന ഗൗരീബീജമന്ത്രമുണ്ടായത്‌.ഹ കാരം ര കാരം സദ്രൂപ -ചിദ്രൂപ ശിവസംബന്ധമാണെങ്കിൽ.ഈ കാരം ആനന്ദ കാമ പ്രദായകമാണു.അഘോരികൾ ഒരുമാസത്തിൽ 3ലക്ഷം തവണവരെ ഗൗരീബീജാക്ഷരമന്ത്രം ജപിക്കും..ഓം ഹ്രീം സ്വാഹാ എന്നുജപിച്ചു ജപിച്ച്‌ ബ്രഹ്മജ്ഞാനം നേടുന്ന ഇവർക്ക്‌ അഭീഷ്ടസിദ്ധി ലഭിക്കുമേന്നാണു പറയുന്നത്‌.ഗൗരീബീജമന്ത്രം ഗുരുവിൽ നിന്നും വിധിപ്രകാരം സ്വീകരിക്കണമെന്നാണു.നിയമം.ത്രാടക പ്രയോഗം അനുഷ്ടിച്ചുകഴിഞ്ഞ ഒരു അഘോരിയുടെ കണ്ണുകൾ തീജ്വാലപോലെ ജ്വൊലിച്ചുനിൽക്കും. മഹാമ്രത്യുജ്ഞയമന്ത്രം ശ്രീചക്രം വിജയശാലിനി മന്ത്രശക്തി കൽപനായൊഗസിദ്ധി ഖേചരീ വിദ്യാ കുണ്ഡലിനിശക്തിയെ ഉണർത്തൽ തുടങ്ങിയവ അഘോര തന്ത്ര -മന്ത്രത്തിലെ അനുപമമായ സിദ്ധികളിൽപ്പെടുന്നവയാണു.ക്രിയായോഗത്തിലും ഹഠയോഗത്തിലും പ്രാവിണ്യം നേടുന്ന അഘോരികൾ ക്രിയായോഗത്തിലെ രാജയോഗത്തിൽ സാക്ഷാത്ക്കാരം നേടുന്നവരാണു. യജ്ഞാഹവനങ്ങൾ നടത്തുമ്പോൾ സ്വാഹ എന്നുച്ചരിച്ചാൽ ചതയും മലരും അഗ്നിയിലേക്കെറിയും. ഇതുപൊട്ടിത്തെറിച്ചുകൊണ്ടിരിക്കും.അഘോരികൾക്കിടയിൽ വളരെക്കുറച്ചുപേർക്കുമാത്രമേ ഖേചരീ വിദ്യ സ്വായത്തമായിട്ടുള്ളൂ. ഖ എന്നാൽ ആകാശം വായ്ക്കുള്ളിലേ അണ്ണാക്കാണു ആകാശം. ഇതിനെ ബ്രഹ്മരന്ത്രം എന്നും പറയും. നാകുകൊണ്ടു അണ്ണാക്കിന്റെ മേൽഭാഗം തുഴഞ്ഞുതുഴഞ്ഞ്‌ തലയോടുവരെ ദ്വാരമുണ്ടാക്കും. അണ്ണാക്കിൽ വിരൽകടത്തി പരിശോദിച്ചാൽ ഈ ദ്വാരത്തിന്റെ അറ്റം കാണില്ല. വിരലുകൊണ്ടും അണ്ണാക്കിന്റെ അടിഭാഗംചുരണ്ടി ആജ്ഞാചക്രത്തേയും സഹസ്രാരത്തേയും ഭേദിക്കുന്നു.ഇതാണു ഖേചരീ പ്രയോഗം. ഇതുനേടാൻ ചുരുങ്ങിയതു 15 വർഷത്തെ കഠിന പ്രയത്നം തന്നെവേണം.വിരൽ സഹസ്രാരത്തെ സ്പർശിച്ചാൽ ഖേചരീവിദ്യ പൂർണ്ണമായി. പിന്നെ സർവ്വത്ര ആനന്ദമാണു.അമാനുഷികമായ കഴിവുകൾ സാധകനു കൈവരിക്കുകയും ചെയ്യാം...

ഈ വിവരണം ആരുടേതാണെന്ന് ഓർക്കുന്നില്ല , കടപ്പാട് എഴുതിയ ആളിന് സമർപ്പിക്കുന്നു ...

Comments

Popular Posts